ജോലി തേടി മടുത്തോ ? പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നിങ്ങളെ കാത്തിരിക്കുന്നു, അറിയാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്കൗണ്ടന്റ് , ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അക്രഡിറ്റ്ഡ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്കും അക്കൗണ്ടന്റ്, ഐടി തസ്തികയിലേയ്ക്ക് എല്ലാ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യതകള്‍:
അക്രഡിറ്റ്ഡ് എഞ്ചിനീയര്‍- ബി.ടെക് സിവില്‍- അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്- ബി.കോം പി.ജി.ഡി.സി.എ.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം സെപ്തംബര്‍ 20 നകം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 0496 2610286.
Description: Many vacancies in Perambra Block Panchayat