പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ശനിയാഴ്ച അഭിമുഖം, വിശദമായി അറിയാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബർ 21 രാവിലെ 10 മണി മുതൽ ഉച്ച ഒരു മണിവരെ അഭിമുഖം നടത്തുന്നു. സെയിൽസ് എക്സിക്യുട്ടീവ്, സർവ്വീസ് ടെക്നീഷ്യൻ, സർവ്വീസ് അഡൈ്വസർ, ടെലികോളർ, കാഷ്യർ (യോഗ്യത :- എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ/ഡിപ്ലോമ).
ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലീപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ- 0495 -2370176, 2370178.