ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ബലി തർപ്പണത്തിനെത്തിയത് നിരവധിപേർ; വിപുലമായ സൗകര്യങ്ങളൊരുക്കി ക്ഷേത്ര കമ്മറ്റി


മണിയൂർ: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് നിരവധി പേർ എത്തി. ബലി തർപ്പണത്തിന് എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഈ വർഷവും ഒരുക്കിയത്.

ക്ഷേത്രത്തിനു സമീപത്തെ കുറ്റ്യാടി പുഴയും മാഹിക്കനാലും സംഗമിക്കുന്ന സ്ഥലത്താണ് ബലിതർപ്പണം നടന്നത്.
കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ കാർമികത്വത്തിൽ നടന്ന ബലിതർപ്പണത്തിൽ 1000 ത്തിലാധികം അളുകൾ പകെടുത്തതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

മൂഴിക്കലിൽ പുതിയ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായതിനാൽ പാർക്കിംഗ്, വൈദ്യസഹായം, ആംബുലൻസ്, വസ്ത്രം മാറാനുള്ള സൗകര്യം, പ്രഭാത ഭക്ഷണം, വിശാലമായ കുളിക്കടവ് തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്ര കമ്മറ്റി ഏർപ്പാട് ചെയ്തിരിന്നു.