വടകര മാഹി കാനാലിന്റെ എടച്ചേരി പോതിമഠത്തില്‍ താഴെ ഭാഗത്ത് വയോധികന്‍ മുങ്ങി മരിച്ചു


ഓര്‍ക്കാട്ടേരി: വടകരയില്‍ മാഹി കാനാലില്‍ വയോധികന്‍ മുങ്ങി മരിച്ചു. കൂടത്താന്‍കണ്ടി വാസു വാണ് കനാലില്‍ വീണ് മുങ്ങിമരിച്ചത്. അറുപത്തേഴ് വയസ്സായിരുന്നു. എടച്ചേരി പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന മാഹി കനാലിന്റെ ഭാഗമായ പോതിമഠത്തില്‍ താഴെ വെച്ചാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

വാസു അബദ്ധവശാല്‍ കനാലില്‍ വീണ് മുങ്ങി താഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടകര അഗ്‌നിരക്ഷാ സേന റബ്ബര്‍ ഡിങ്കി ഉപയോഗിച്ച് തിരച്ചില്‍ നടത്തി. സേനയിലെ മുങ്ങല്‍ വിദഗ്ധനായ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ സന്തോഷ് സ്‌ക്യൂബ ഉപയോഗിച്ചാണ് മൃതദേഹം പുറത്തെത്തിച്ചത്.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സതീശന്‍.കെയുടെ നേതൃത്വത്തില്‍ നടത്തിയ ദൗത്യത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ നൗഷാദ് വി.കെ, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അനില്‍ കെ, ദില്‍റാസ്, ഷാഗില്‍ കെ, ജാഹിര്‍ എം, വിപിന്‍ എം, പ്രജിത്ത് നാരായണന്‍, വിപിന്‍.വി.സി, ഹോം ഗാര്‍ഡ് രതീഷ് ആര്‍ എന്നിവര്‍ പങ്കാളികളായി.