കടിയങ്ങാട് മലയില്‍ എന്‍.കെ വിജയലക്ഷ്മി അമ്മ (അമ്മിണി അമ്മ) അന്തരിച്ചു


കടിയങ്ങാട്: മലയില്‍ എന്‍.കെ വിജയലക്ഷ്മി അമ്മ (അമ്മിണി അമ്മ) അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ഇ.സി രാഘവന്‍ നമ്പ്യാര്‍ (പേരാമ്പ്ര റീജ്യണല്‍ കൊ-ഓപ്പറേറ്റീവ് ബാങ്ക്).

മക്കള്‍: ഇന്ദിര, അനിത, പുഷ്പ, സുരേഷ്, സുമ. മരുമക്കള്‍: പരേതനായ വാഴയില്‍ ശ്രീധരക്കുറുപ്പ് (മുന്‍ പ്രധാനാദ്ധ്യാപകന്‍, വടക്കുമ്പാട് എച്ച്.എസ്സ്.എസ്സ്.,പാലേരി), ബാലകൃഷ്ണന്‍ നായര്‍ (റിട്ടയേര്‍ഡ് കൊച്ചിന്‍ റിഫൈനറി), കോട്ടൂര്‍, ഗംഗാധരക്കുറുപ്പ് (മുംബൈ), ഒഞ്ചിയം, ചന്ദ്രദാസ് നമ്പ്യാര്‍ (വടയം).

സഹോദരന്മാര്‍: പരേതരായ പത്മനാഭന്‍ നമ്പ്യാര്‍, കുഞ്ഞിച്ചാത്തു നമ്പ്യാര്‍, ബാലന്‍ നമ്പ്യാര്‍, കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ (മുന്‍ പ്രധാനാദ്ധ്യാപകന്‍, കടത്തനാട്ട് രാജാസ് എച്ച്.എസ്സ്.എസ്സ്. പുറമേരി).

സംസ്ക്കാരം രാത്രി 7മണിക്ക് നടക്കും. സഞ്ചയനം: ബുധനാഴ്ച.