മലപ്പുറത്ത് ടൂറിസ്റ്റ് ബസ് പോസ്റ്റിലിടിച്ച് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: വെളിയങ്കോട്, പൊന്നാനി – ചാവക്കാട് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി ഫാത്തിമ ഹിബ(17) യാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
വാഗമണ്ണിലേക്ക് വിനോദയാത്ര പോയി മടങ്ങി വരുന്നതിനിടെ ബസ് വെളിയംകോട് അങ്ങാടിയിൽ മേൽപ്പാലത്തിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
ഡ്രൈവർ ഉറങ്ങിപോയതാവാം അപകട കാരണമെന്നാണ് നിഗമനം. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫാത്തിമ ഹിബയെ രക്ഷിക്കാനായില്ല.
Description: Malappuram Tourist Bus Hits Post Accident; A tragic end for the student