ഇനി ഉത്സവ നാളുകൾ; തെനപ്പള്ളിക്കാവ് അയ്യപ്പക്ഷേത്രത്തിലെ മകരോത്സവത്തിന് കോടിയേറി
ചെരണ്ടത്തുർ: തെനപ്പള്ളിക്കാവ് അയ്യപ്പക്ഷേത്രത്തിലെ മകരോത്സവത്തിന് കോടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടക്കഴിപ്പുറം രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ബ്രഹ്മശ്രീ കൽപ്പുഴ ഇല്ലം വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
ഇന്ന് മുതൽ ഉച്ചപ്പാട്ട് തായമ്പക ,കളമെഴുത്ത് പാട്ട് എന്നിവ നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് നെയ്യമൃത് എഴുന്നള്ളത്ത് ഉണ്ടാകും. 15 ( നാളെ) മുതൽ 18 വരെ ഉച്ചയ്ക്ക് 1 മണി മുതൽ പ്രസാദ ഊട്ട്, 18ന് വൈകുന്നേരം താലപ്പൊലി എഴുന്നള്ളത്ത് എന്നിവയും നടക്കും.