‘കേരളത്തിൽ മാഫിയ ഭരണം’; വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്


വടകര: മുസ്ലിം യൂത്ത് ലിഗ് വടകര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു.
യൂത്ത് ലീഗ് ജില്ല സിക്രട്ടറി ഷുഹൈബ് കുന്നത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സിക്രട്ടറി അൻസീർ പനോളി അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും മാഫിയ തലവൻമാരെ വെല്ലുന്ന പ്രവർത്തനമാണ് കേരളത്തിൽ നടത്തുന്നതെന്ന് ഷുഹൈബ് കുന്നത്ത് പറഞ്ഞു. ഭരണകക്ഷി നിയമസഭാ അംഗത്തിന് പോലും ജീവൻ രക്ഷിക്കാൻ തോക്ക് വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

മാഫിയ പ്രവർത്തനത്തിൻ്റെ കമ്മീഷൻ പങ്ക് വെക്കുന്ന തിരക്കിൽ ആഭ്യന്തര മന്ത്രി പിണറായി വിജയന് ഇതൊന്നും ശ്രദ്ദിക്കാൻ നേരമില്ലെന്നും ആഭ്യന്തര മന്ത്രി പദവി രാജി വെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് മുൻസിപ്പൽ സിക്രട്ടറി അൻസാർ മുഖച്ചേരി, മാർവാൻ അഴിയൂർ, ഷംസീർ.വി.പി, സി.കെ.സജീർ, ഹാഫീസ് മാതാഞ്ചേരി, അബ്ദുൽ ഗനി, ജാസിം പണിക്കോട്ടി എന്നിവർ സാംസരിച്ചു, ഭാരവാഹികളായ യൂനുസ് ആവിക്കൽ, ജലീൽ.ടി.സി.എച്ച്, മൻസൂർ ഒഞ്ചിയം, അജിനാസ്.യു, ഷാനിസ് മൂസ, സഫീർ.കെ.കെ, ആസിഫ്.ഒ.കെ എന്നിവർ നേതൃത്വം നൽകി.

Summary: Mafia rule in Kerala’; Youth League March to Vadakara Police Station