സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷന്റെ മദ്രസാ ശാക്തീകരണ ക്യാമ്പെയിൻ ‘മികവ് 2022’ ജില്ലാതല ഉദ്ഘാടനം


മേപ്പയ്യൂർ: മികവ് 2022 മദ്രസാ ശാക്തീകരണ ക്യാമ്പെയിൻ ജില്ലാ തല ഉദ്ഘാടനം ദാറുസ്സലാം മദ്രസ ഇരിങ്ങത്ത് വെച്ച് നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ.ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ.പി.കോയ ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എ.പി.പി തങ്ങൾ അധ്യക്ഷനായി.

കൊയിലാണ്ടി മേഖല പ്രസിഡൻറ് എം.കെ.അബ്ദുറഹ്മാൻ മാസ്റ്റർ, ജില്ലാ ട്രഷറർ പി.മാമുക്കോയ ഹാജിയിൽ നിന്ന് റിക്കാർഡുകൾ ഏറ്റുവാങ്ങി. എം.ഗഫൂർ ഇഗ്നൈറ്റ് അവലോകനം ചെയ്തു. പ്രമുഖ ട്രെയിനർ എസ്.വി.മുഹമ്മദലി ക്ലാസെടുത്തു. ബദ്റു മാടത്തിൽ പ്രവാചക നിന്ദക്കെതിരെ പ്രമേയം അവതരിപ്പിച്ചു.

സൈനുൽ ആബിദീൻ തങ്ങൾ, മൊയ്തു ഹാജി നന്ദി, നിസാർ കാഞ്ഞിരോളി, വി.കെ.ഇസ്മായിൽ മന്നാനി, ആലക്കാട്ട് അഹമ്മദ് മുസ്ല്യാർ, അലി ആയനോത്ത്, മജീദ് ഹാജി വടകര, കെ.മാമുക്കോയ ഹാജി, ടി.വി.എം.ഹമീദ്, സൂപ്പി നാദാപുരം, ബഷീർ നാദാപുരം, ഷക്കീർ തേവർകണ്ടി, കെ.പി.അബ്ദുറഹ്മാൻ, എം.എം.അബ്ദുല്ല, ഒതയോത്ത് നൗഷാദ്, നാസർ കൊയമ്പറത്ത്, മുനീർ കുളങ്ങര, റഫീഖ് തൈക്കണ്ടി, റഫീഖ് ഫൈസി എന്നിവർ സംസാരിച്ചു. ജാഫർ നിലാവ് നന്ദി പറഞ്ഞു.


ഫോട്ടോ: സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാതല മദ്രസ ശാക്തീകരണ ക്യാമ്പയിൻ മികവ് 2022 സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ ഇബ്രാഹിം മുസ് ല്യാർ ഉദ്ഘാടനം ചെയ്യുന്നു.