സമ്മാനമായി സ്വർണ മോതിരം, പുറത്തു പറഞ്ഞാൽ ശപിക്കുമെന്ന ഭീഷണിയും; കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപന് 187 വർഷം തടവ് ശിക്ഷ
കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (39) ആണ് ശിക്ഷിക്കപ്പെട്ടത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്.
സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയും പതിനാറുകാരിയായ വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. 2018ൽ പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ഈ ശിക്ഷാ കാലയളവിനിടെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. 2020ലെ ലോക്‌ഡൗൺ കാലത്ത് തുടങ്ങിയ പീഡനം 2021 ഡിസംബർ വരെ തുടർന്നു.

Description: Madrasa teacher sentenced to 187 years in prison for raping 16-year-old girl