മടപ്പള്ളി ​ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്


വടകര: മടപ്പള്ളി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ അധ്യാപക ഒഴിവാണുള്ളത്.

നിയമന കൂടിക്കാഴ്ച ചൊവ്വാഴ്ച (ഒക്ടോബർ 8) രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Description: Madapally Govt. Vocational Higher Secondary School Teacher Vacancy