കുഞ്ഞമ്മദ് മാസ്റ്റർക്ക് രണ്ടാമൂഴം; വീണ്ടും സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി


പന്തിരിക്കര: സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം.കുഞ്ഞമ്മദ് മാസ്റ്റർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ്‌ എം.കുഞ്ഞമ്മദ് മാസ്റ്റർ ഏരിയാ സെക്രട്ടറിയാകുന്നത്. എം.കുഞ്ഞമ്മദ് മാസ്റ്റർ, എന്‍.കെ രാധ, എം.കെ നളിനി, എൻ.പി ബാബു, കെ.വി കുഞ്ഞി കണ്ണൻ, കെ.ടി രാജൻ, സി.കെ ശശി, ടി.പി കുഞ്ഞനന്തൻ, കെ.കെ രാജൻ, കെ.സുനിൽ, കെ.കെ ഹനീഫ, പി പ്രസന്ന, എ.സി സതി, എം വിശ്വൻ മാസ്റ്റർ, പി.പി രാധാകൃഷ്ണൻ, കെ.രാജീവൻ, ഉണ്ണി വേങ്ങേരി, പി.എസ് പ്രവീൺ, വി.കെ പ്രമോദ്, സി.കെ രൂപേഷ്, അമ്മർ ഷാഹി എന്നിവരടങ്ങിയ 21 അംഗ ഏരിയ കമ്മിറ്റിയെ രൂപീകരിച്ചു.

കെ.കെ രാഘവന്‍ നഗറില്‍ (പന്തിരിക്കര ലിറ്റില്‍ ഫ്‌ലവര്‍ ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം ടി.പി രാമകൃഷ്ണൻ ആണ്‌ ഉദ്ഘാടനം ചെയ്തത്. മുതിർന്ന പാർട്ടി അംഗം പി.ബാലൻ മാസ്റ്റർ പതാക ഉയർത്തി. സ്വാഗത സംഘം കൺവീനർ കെ.വി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.പി രാധാകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും എ.സി സതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.കെ ശശി, കെ.സുനില്‍, നഫീസ കൊയിലോത്ത്, കെ.വി അനുരാഗ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.

Description: M. Kunjammad Master was re-elected as the secretary of CPI(M) Perampra Area Committee