നന്തി മേല്‍പ്പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിരുവള്ളൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര തിരുവള്ളൂർ തെയ്യമ്പാടികണ്ടി ആകാശ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.50 തോടെയായിരുന്നു അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വടകര ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കൻ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മുതദേഹം ബന്ധുക്കൾക്ക് വിടുനൽകും.

Summary: Lorry and bike collide on Nandi flyover; Tragic end for a young man from Thiruvallur