ഒരു നാടാകെ കാത്തിരിക്കുന്നു; ലോകനാർകാവ് പൂരം ഏപ്രിൽ രണ്ട് മുതല്‍


ലോകനാർകാവ്: ലോകനാർകാവ് ക്ഷേത്രത്തിലെ പൂരം ഉത്സവം ഏപ്രിൽ രണ്ടുമുതൽ 11 വരെ നടക്കും. മൂന്നിനാണ് കൊടിയേറ്റം. മൂന്നുമുതൽ 10വരെ ദിവസവും രാത്രി വിളക്കിനെഴുന്നള്ളത്തുണ്ടാകും. രണ്ടിന് വൈകീട്ട് ബിംബശുദ്ധികലശം, മുളയിടൽ, മൂന്നിന് രാവിലെ ബിംബശുദ്ധികലശം, വൈകീട്ട് അഞ്ചിന് കലവറനിറയ്ക്കൽ, 7.30ന് കൊടിയേറ്റം.

നാലിന് രാവിലെ ഭഗവതിയുടെ ആറാട്ട്, നവകം, പഞ്ചഗവ്യം, വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, ഏഴിന് കഥകളി ദക്ഷയാഗം, തായമ്പക, അഞ്ചിന് രാവിലെ ഭഗവതിയുടെ ആറാട്ട്, വൈകീട്ട് അഞ്ചുമണിക്ക് കാഴ്ചശീവേലി, ഏഴുമണിക്ക് ഗ്രാമസന്ധ്യ, തായമ്പക, ആറിന് രാവിലെ ഭഗവതിയുടെ ആറാട്ട്, രാവിലെ 8.30-ന് നൃത്തനൃത്യങ്ങൾ, 10-മണിക്ക് ചാന്താട്ടം, വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, 6.30ന് മൂകാംബികനൃത്തം, മൂകാംബിക സ്തുതി, 7.30ന് നൃത്തകലാസന്ധ്യ, തായമ്പക എന്നിവ നടക്കും.

ഏഴിന് വൈകീട്ട് അഞ്ചുമണിക്ക് കാഴ്ചശീവേലി, ചെറുകൊടി, തായമ്പക, രാത്രി ഏഴിന് ചിലങ്ക-കലാപരിപാടികൾ. എട്ടിന് രാത്രി ഏഴിന് കലാസന്ധ്യ, തായമ്പക, ഒൻപതിന് വൈകീട്ട് മൂന്നുമണിക്ക് ഓട്ടൻതുള്ളൽ, നാലിന് ഇളനീർവരവ്, ആറുമണിക്ക് ഗ്രാമബലി, നഗരപ്രദക്ഷിണം, 8.30ന് പാണ്ടിമേളം, പള്ളിവേട്ട, പള്ളിക്കുറുപ്പ്. 10-ന് രാവിലെ 7.30ന് ശ്രീഭൂതബലി, 11മണിക്ക് അക്ഷരശ്ലോകസദസ്സ്, 12-ന് ആറാട്ടുസദ്യ, 3.30-ന് ചാക്യാർകൂത്ത്, ആറിന് ആറാട്ടുബലി, രാത്രി ഒൻപതിന് പാണ്ടിമേളം, പാട്ടുപുരയിലേക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, ഉച്ചപ്പാട്ട്, വിളക്കിനെഴുന്നള്ളത്ത്, പൂരക്കളി, കളത്തിലരി, 11ന് രാവിലെ പാട്ടുപുരയിൽനിന്ന് തിരിച്ചെഴുന്നള്ളത്ത് എന്നിവ നടക്കും.

Description: Lokanarkav Pooram from April 2nd