ചർച്ചകളും വിമർശനങ്ങളും കനക്കും; സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം


നാദാപുരം: സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ സമ്മേളനം നാദാപുരത്ത് ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്യും. 12ന് നടക്കുന്ന എടച്ചേരി ലോക്കല്‍ സമ്മേളനം പി.പി ചാത്തു, 13ന് നടക്കുന്ന പുറമേരി ലോക്കല്‍ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്പജ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

15ന് നടക്കുന്ന വിലങ്ങാട് ലോക്കല്‍ സമ്മേളനം പി.പി ചാത്തു, 16ന് വാണിമേല്‍ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരന്‍, 17ന് വളയം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

കുറുവന്തേരി ലോക്കല്‍ സമ്മേളനം 17ന് ജില്ലാ കമ്മിറ്റി ഇംഗം ടി.പി ഗോപാലന്‍, 18ന് ചെക്യാട് ലോക്കല്‍ സമ്മേളനം ജില്ലാം കമ്മിറ്റിയംഗം കൂടത്താംകണ്ടി സുരേഷ്, തൂണേരി ലോക്കല്‍ സമ്മേളനം 19ന് പി.പി ചാത്തു, ഇരിങ്ങണ്ണൂര്‍ സമ്മേളനം 20ന് ജില്ലാ കമ്മിറ്റി അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

കല്ലാച്ചി 21ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്‍, അരൂര്‍ 22ന് പി.പി ചാത്തു, കല്ലുനിര 24ന് കൂടത്താംകണ്ടി സുരേഷ്, വെള്ളൂര്‍ 31ന് ജില്ലാ കമ്മിറ്റി ഇംഗം ടി.പി ബിനീഷ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

Description: Local meetings of CPIM Nadapuram area will start today