നമുക്ക് കൈകോർക്കാം; വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പയ്യോളി സ്വദേശിയായ യുവാവ് ചികിത്സ സഹായം തേടുന്നു
പയ്യോളി: ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ചികിത്സ സഹായം തേടുന്നു. പയ്യോളി തച്ചൻകുന്ന് സ്വദേശി മംഗലശേരി ദിനേശനാ (48)ണ് ചികിത്സ ആവശ്യമായിരിക്കുന്നത്. പയ്യോളിയിൽ ടാക്സി ഡ്രൈവറായിരുന്ന ദിനേശന് രോഗം കാരണം ഇപ്പോൾ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ല. ചികിത്സാ ചെലവിനായി 25 ലക്ഷം രൂപ ആവശ്യമാണ്. വീടിൻ്റെ നിത്യചെലവുകൾക്ക് പോലും പ്രയാസപ്പെടുന്ന ഈയൊരു സാഹചര്യത്തിൽ, ശസ്ത്രക്രിയക്കുള്ള ഭീമമായ തുക ദിനേശന്റെ കുടുംബത്തിന് ചെലവഴിക്കാൻ അസാധ്യവുമാണ്. കൂടാതെ ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നത് തന്നെ ഉദാരമതികളുടെ സഹായം കൊണ്ട് മാത്രമാണ്.
വൃക്ക മാറ്റിവെച്ചാൽ മാത്രമേ ദിനേശന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുകയുള്ളൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി എം.പി, എം.എൽ.എ, നഗരസഭ ചെയർമാൻ എന്നിവർ രക്ഷാധികളായും, കൗൺസിലർ കാര്യാട്ട് ഗോപാലൻ ചെയർമാനായും, കെ.കെ. മനോജൻ കൺവീനറായും, കെ.പി.അബ്ദു റഹ്മാൻ ഖജാൻജിയായും വിപുലമായ ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് നമ്പർ: 50200102258015.
ഐ.എഫ്.എസ്.സി കോഡ്: HDFC0008363
Summary: Let’s join hands; A young man from Paioli seeks medical help for kidney transplant surgery