അകറ്റാം ഇനി ജീവിതശൈലീ രോഗങ്ങൾ; ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി
മേപ്പയ്യൂർ: ജീവിത ശൈലീ രോഗങ്ങൾക്കെതിരെ മേപ്പയൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി.മേപ്പയൂർ ചങ്ങരംവെള്ളിയിൽവെച്ച് നടന്ന മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജീവതാളം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു.
വാർഡ് മെമ്പർ കെ.എം പ്രസീതയുടെ അധ്യ ക്ഷതയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ ഹെൽത്ത് ഇൻസ്പെക്ടർ സി.പി സതീഷ് ജൂ.ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ജെ.പി.എച്ച് എൻ ഷീബ സ്വാഗതം പറഞ്ഞു.
ക്യാമ്പിന്റെ സേവനം മുഴുവൻ ആളുകളും ഉപയോഗപ്പെടുത്തണമെന്ന് ജീവതാളം നോഡൽ ഓഫീസർ ഡോ.ചന്ദ്രലേഖ അറിയിച്ചു.