പുതിയ ഓഫീസിനായ്; എരവട്ടൂരില്‍ ആരംഭിക്കുന്ന മുസ്ലിലീഗ് ഓഫീസ് കെട്ടിട നിര്‍മ്മാണഫണ്ട് സ്വീകരണത്തിന് തുടക്കമായി


പേരാമ്പ്ര: എരവട്ടൂര്‍ ഏരത്ത് മുക്കില്‍നിര്‍മ്മിക്കുന്ന മുസ്ലിംലീഗ് ഓഫീസിന്റെ പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കെ.പി റസാഖില്‍ നിന്നും ഫണ്ട് സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

സി.പി.എ അസീസ്, ഇ ഷാഹി, കെ.പി റസാഖ്, സി മൊയ്തു, എ.കെ കുഞ്ഞമ്മത്, കെ.കെ കുഞ്ഞമ്മത് മാസ്റ്റര്‍, കെ.സി.എം മജീദ്, കെ.എം അനീസ്, എന്‍.എം റാഷിദ്, പി ശക്കീര്‍, സിറാജ് സി, എ.പി സിറാജുല്‍ മുനീര്‍, പി.എം സഈദ് എന്നിവര്‍ പങ്കെടുത്തു.