‘ജലക്ഷാമത്തിന് പരിഹാരം വേണം’; നൊച്ചാട് മേഖലയിലെ ഡിസ്ട്രിബ്യൂട്ടറി കനാല്‍ തുറക്കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫ്


കായണ്ണബസാര്‍: നൊച്ചാട് പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന നൊച്ചാട് മേഖലയിലെ ഡിസ്ട്രിബ്യൂട്ടറി കനാല്‍ അടിയന്തരമായി തുറന്ന ആവശ്യം ശക്തം. പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം കാരണം കൃഷിയിടങ്ങള്‍ നശിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം ഇല്ലാത്ത സാഹചര്യമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജലലഭ്യത ഉറപ്പു വരുത്തണമെന്ന് എല്‍.ഡി.എഫ്. നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

എം കുഞ്ഞിരാമനുണ്ണി അധ്യക്ഷനായി. കെ.കെ രാജന്‍, കെ.പി ആലിക്കുട്ടി, വി.എം മനോജ്, ലത്തീഫ് വെള്ളിലോട്ട്, ഇ.ടി സോമന്‍, എന്‍.എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.