വയനാട് ഇത്തവണ ചുവക്കും; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്
മൊകേരി: വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിക്ക് ജന്മനാടായ മൊകേരിയില്‍ വന്‍ വരവേല്‍പ്. വയനാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഇന്നലെ രാത്രിയാണ് സത്യന്‍ മൊകേരി നാട്ടിലെത്തിയത്. നൂറ് കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് രാത്രി വൈകിയും സ്ഥാനാര്‍ത്ഥിയെ കാണാനായി ടൗണില്‍ കാത്തുനിന്നത്. മുദ്രാവാക്യം വിളിച്ചും ചുവപ്പ് ഷാള്‍ അണിയിച്ചുമാണ് മൊകേരിയിലെ പ്രവര്‍ത്തകര്‍ അവരുടെ പ്രിയപ്പെട്ട സത്യേട്ടനെ സ്വീകരിച്ചത്.
എൽ.ഡി.എഫ്. നേതാക്കളായ കെ ശശീന്ദ്രൻ, എം.പി കുഞ്ഞിരാമൻ, എൻ.വി ചന്ദ്രൻ ഷാജി വട്ടോളി, എം.പി ചന്ദ്രൻ, വി.വി പ്രഭാകരൻ, പി വിനോദൻ, റീന സുരേഷ്, എം.പി വാസു എന്നിവര്‍ നേതൃത്വം നൽകി. വ്യാഴാഴ്ചയാണ് സത്യന്‍ മൊകേരി പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ ഒമ്പതിന് കൽപ്പറ്റ ടൗണിൽനിന്ന് പ്രകടനമായി കലക്ടറേറ്റിലെത്തി പത്രിക നൽകും. തുടർന്ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ പാർലമെന്റ് മണ്ഡലം കൺവൻഷൻ ചേരും. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ തുടങ്ങിയവർ പങ്കെടുക്കും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സത്യൻ മൊകേരി പ്രചാരണം ആരംഭിച്ചിരുന്നു. ഇന്നാണ് പ്രിയങ്ക ഗാന്ധി പത്രിക സമര്‍പ്പിക്കുന്നത്. നവ്യ ഹരിദാസാണ് ജില്ലയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
LDF candidate Sathyan Mokeri gets a big welcome in his hometown