ഷിരൂരിലെ മണ്ണിടിച്ചിൽ; കോഴിക്കോട് സ്വദേശിയുൾപ്പടെയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതം, പ്രതീക്ഷയോടെ അർജ്ജുന്റെ കുടുംബം
കോഴിക്കോട്: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയും കുടുങ്ങിയിട്ടുണ്ടെന്ന് സൂചന. ഇവരെ കണ്ടെത്താനായി രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് നിർദേശം നൽകി.
കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനായി മന്ത്രി ഗണേഷ് കുമാറും കെ.സി.വേണുഗോപാല്‍ എം പിയും സിദ്ധരാമയ്യയുമായി സംസാരിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍പ്പെട്ട ലോറിയും ഡ്രൈവറും മണ്ണിനടിയിലെന്നാണ് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.
അർജുന്റെ വീട്ടിൽനിന്ന് ആദ്യം വിളിച്ചപ്പോൾ ഫോൺ ബെല്ലടിച്ചെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. പിന്നീട് നമ്പര്‍ സ്വിച്ച് ഓഫായെന്നും ഭാര്യ പറഞ്ഞു.രണ്ടു ഫോണുകളാണ് അര്‍ജുനുള്ളത്. ഇതില്‍ ആദ്യത്തെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു. വ്യാഴാഴ്ച രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഇതേ ഫോണില്‍ ഇന്ന് രാവിലെ വീണ്ടും വിളിച്ചപ്പോൾ ബെല്ലടിച്ചത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്.