കനത്ത മഴയ്ക്ക് പിന്നാലെ തിരുവമ്പാടി മറിപ്പുഴയിൽ മലയിടിച്ചിൽ; മലയിടിഞ്ഞ് പുഴയിലേക്ക് പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ


കോഴിക്കോട്: കനത്ത മഴയ്ക്ക് പിന്നാലെ മലയിടിഞ്ഞു വീണതോടെ ഞെട്ടലിൽ നാട്. മലയോരമേഖലയായ തിരുവമ്പാടി മുത്തപ്പന്‍പുഴയിലാണ് മലിയിടിഞ്ഞു വീണത്. മറിപ്പുഴ ഭാഗത്താണ് മലിയിടിഞ്ഞ് പുഴയിലേക്ക് പതിച്ചത്.

ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. അപകടം വനപ്രദേശത്തായിരുന്നതിനാൽ ആളപായമുണ്ടായില്ല. എന്നാൽ ഒഴുക്ക് നിലച്ചതിനാൽ പുഴ ഗതി മാറി ഒഴുകാനുള്ള സാധ്യതയുള്ളതിനാൽ പ്രദേശവാസികളും താഴെ ഇരവഴിഞ്ഞി പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്ന് അറിയിച്ചു. മേപ്പാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന മേഖല കൂടിയാണിത്. വയനാടന്‍ മലനിരകളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയുമാണ്.

വര്‍ഷങ്ങള്‍ക്ക് മുൻപ് സമീപപ്രദേശമായ പുല്ലൂരാംപാറയില്‍ ആണ് ഉരുള്‍പൊട്ടി വലിയ ആള്‍നാശവും ദുരന്തവുമുണ്ടായത്. തിരുവോണത്തലേന്നുള്ള ഒരുക്കങ്ങൾ വെള്ളത്തിലാക്കി ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയാണ് ജില്ലയില്‍ പെയ്യുന്നത്. കച്ചവടക്കാരും ജനങ്ങളും ആശങ്കയിലാണ്. രണ്ട് വർഷമായി കോവിഡ് കവർന്നെടുത്ത ഓണം ഇത്തവണ വീണ്ടും മഴ കൊണ്ട് പോകുമോയെന്ന ഭീതിയിലാണ് മലയാളികൾ.

[

വീഡിയോ കാണാം: