ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ; മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് സ്വീകരണം നൽകാനൊരുങ്ങി കുറ്റ്യാടി


കുറ്റ്യാടി: മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ:ജെബി മേത്തർ എം പി നയിക്കുന്ന സാഹസ് യാത്രയ്ക്ക് ഏപ്രിൽ 8 ന് കുറ്റ്യാടി, വേളം, ആയഞ്ചേരി, പുറമേരി, കുന്നുമ്മൽ എന്നി മണ്ഡലങ്ങളിൽ ഉജ്ജ്വലസ്വീകരണം നൽകും. മഹിളാ കോൺഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് നേതൃതല കൺവൻഷനിലാണ് തീരുമാനം. ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.

കൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് എ ടി ഗീത അധ്യക്ഷത വഹിച്ചു. അനിഷ പ്രദീപ്, തായന ബാലാമണി, വനജ ഒതയോത്ത്, സറീന പുറ്റങ്കി, ലീല ആര്യൻങ്കാവിൽ, ലീബ സുനിൽ, എന്നിവർ സംസാരിച്ചു.

Description: Kuttyadi ready to welcome Mahila Congress Sahas Yatra