രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


കുറ്റ്യാടി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാം ജന്മദിനം കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സദ് ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കെ.പി.അബ്ദുള്‍ മജീദ്, പി.പി.ആലിക്കുട്ടി, എ.സി.ഖാലിദ്, എന്‍.സി.കുമാരന്‍, സി.കെ.രാമചന്ദ്രന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ഇ.എം.അസ്ഹര്‍, കെ.ഇ.ആരിഫ്, അലി ബാപ്പറ്റ, കെ.കെ.ജിതിന്‍, എന്‍.കെ.ദാസന്‍, റോബിന്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.