കുറ്റ്യാടിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു


വേളം: കുറ്റ്യാടിയിൽ വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വേളം പള്ളിയത്ത് സ്വദേശിനി മലയിൽ ആയിഷയാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് അപകടം നടന്നത്.

കുറ്റ്യാടിയിൽ മകനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിഷയെ വാൻ ഇടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിനിടയാക്കിയ വാഹനം അന്ന് തന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭർത്താവ്: പരേതനായ അഹമ്മദ്

മക്കൾ: സക്കീർ , ശറഫുദ്ധീൻ , അസീസ്, സമദ്, സമീർ,
മരുമക്കൾ: മുനീറ, സറീന, സഹല, ഷബ്‌ന.