സഹഡ്രൈവര്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഡ്രൈവറില്ല; ലോറി ട്രെയിനില്‍ കയറ്റിയുള്ള ചരക്കുനീക്കത്തിനിടെ കുട്ടമ്പൂര്‍ സ്വദേശിയെ കാണാതായെന്ന് പരാതി


കാക്കൂര്‍: ലോറി ട്രെയിനില്‍ കയറ്റിയുള്ള ചരക്കുനീക്കത്തിനിടെ ഡ്രൈവറായ കുട്ടമ്പൂര്‍ സ്വദേശിയെ കാണാതായെന്ന് പരാതി. കുട്ടമ്പൂര്‍ എഴുകുളത്തില്‍ മധുവിനെയാണ് കാണാതായത്.

ഗുജറാത്തില്‍ നിന്നും എറണാകുളത്തേക്ക് ലോഡുമായി വരികയായിരുന്നു. മുംബൈ മുതല്‍ മംഗളുരു സൂറത്ത്കല്‍വരെയായിരുന്നു ചരക്ക് നീക്കം. ലോറിയിലെ സഹഡ്രൈവര്‍ രാവിലെ എഴുന്നേറ്റപ്പോള്‍ മധുവിനെ കണ്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

ഗോവയ്ക്കും മംഗളൂരുവിനും ഇടയിലാണ് മധുവിനെ കാണാതായതെന്ന് കുടുംബം പറയുന്നു. പഴ്‌സ്, ഫോണ്‍, ചെരിപ്പ് എന്നിവ ലോറിയിലുണ്ടായിരുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. Ph: 9645796902, 9656736277.