കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന പുതിയോട്ടുംപൊയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപകനും കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന നൊച്ചാട് പുതിയോട്ടുംപൊയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

നൊച്ചാട് ഹൈസ്‌കൂള്‍ തുടങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം 1969ലാണ് അദ്ദേഹം അധ്യാപകനായി സേവനം തുടങ്ങിയത്. 1982 മുതലാണ് കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തുന്നത്. അവിടെ പ്ലസ് ടു കൊണ്ടുവരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2002ല്‍ കായണ്ണ സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചു.

സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടന്നു.

ഭാര്യ: ശാന്ത ടീച്ചര്‍ (എം.എല്‍.പി. സ്‌കൂള്‍ നൊച്ചാട്). മകന്‍: ശ്യാം പ്രസാദ് (എസ്.ബി.ഐ മാനേജര്‍), മിനി അദ്ധ്യാപിക, സീമ (അധ്യാപിക). മരുമക്കള്‍: ഡോ. ആര്യ ശ്യാം പ്രസാദ്, അജിത്ത് (അധ്യാപകന്‍), അജിത്ത് (കെ.എസ്.ഇ.ബി).