തെയ്യം കലാകാരൻ അയനിക്കാട് ആവിത്താരേമ്മൽ താമസിക്കും കുറ്റ്യാടി സ്വദേശി കുഞ്ഞിരാമൻ അന്തരിച്ചു


പയ്യോളി: പ്രമുഖ തെയ്യം കലാകാരൻ അയനിക്കാട് ആവിത്താരേമ്മൽ താമസിക്കും കുറ്റ്യാടി സ്വദേശി കെ.കുഞ്ഞിരാമൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മലബാറിലെ 60ൽ പരം ക്ഷേത്രങ്ങളിൽ വർഷങ്ങളായി കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്ന കലാകാരനായിരുന്നു കുഞ്ഞിരാമൻ.

ഭാര്യ: പങ്കജം (ഫിഷറീസ് വകുപ്പ്, വടകര).
മക്കൾ: സുഗേഷ് (തെയ്യം കലാകാരൻ), സുഗിന. മരുമക്കൾ: മേഘ (കോഴിക്കോട്), രജീഷ് കുമാർ (പാലയാട്).
സഹോദരങ്ങൾ: കേളു, മാലതി, സുമതി, രവീന്ദ്രൻ, ശൈലജ, പരേതനായ നാരായണൻ