പാതയൊരുങ്ങി; പണി പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കുളത്തുവയല്‍ ഹൈസ്‌കൂള്‍ റോഡ്


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കുളത്തുവയല്‍ ഹൈസ്‌കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ നുസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ സെലിന, ടി. കുഞ്ഞമ്മദ്, വാര്‍ഡ് കണ്‍വീനര്‍ ഗിരീഷ്, കെ.എം. ഗോപാലന്‍, ഉമ്മര്‍ പുതുക്കുടി, സജന്‍ മാസ്റ്റര്‍, അജയ്, കെ. സാജന്‍ എന്നിവര്‍ സംസാരിച്ചു.