റോഡ് നിര്‍മ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍; മേപ്പയ്യൂര്‍ കുയിമ്പില്‍ മുക്ക്-കണ്ടാത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂര്‍: കുയിമ്പില്‍ മുക്ക്-കണ്ടാത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുയിമ്പില്‍ മുക്ക് – കണ്ടോത്ത് മുക്ക് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ നിര്‍വ്വഹിച്ചു.
സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സറീന ഒളോറ, ദീപ കേളോത്ത്, കെ.കെ. സുനില്‍ കുമാര്‍, പി.കെ. പ്രകാശന്‍, കെ. കുഞ്ഞിക്കണ്ണന്‍, കെ.കെ. ചന്തു, അന്‍വര്‍ കുന്നങ്ങാത്ത്, കെ. രാജന്‍,
സുരേഷ് കണ്ടോത്ത്, മേലാട്ട് നാരായണന്‍, സുരേന്ദ്രന്‍ ആക്കൂല്‍ എന്നിവര്‍ പ്രസംഗിച്ചു.