ആടിയും പാടിയും കുരുന്നുകള്‍; ആഘോഷമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ- ബാല കലോത്സവം


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ‘ഉത്സവാരവം 2022’ കുടുംബശ്രീ – ബാല കലോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ബാല കലോത്സവം സംഘടിപ്പിച്ചു. പതിനഞ്ച് വാര്‍ഡുകളില്‍ ആയി നടന്ന വാര്‍ഡ് തല മത്സരങ്ങളില്‍ വിജയിച്ച മുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മൂന്ന് വേദികളിലായാണ് മത്സരം നടന്നത്.

കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയില്‍ ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബബിത ബല്‍രാജ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ ബിന്ദു വത്സന്‍, സി.കെ ശശി, ഇ.എം ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനിഷ ദിനേശന്‍, വിനീത മനോജ്, ജിതേഷ് മുതുകാട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണികുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.