വിഷരഹിത ഉല്‍പ്പന്നങ്ങള്‍ ഇനി വിരല്‍തുമ്പില്‍; ചക്കിട്ടപറ പഞ്ചായത്തില്‍ കുടുംബശ്രീ ‘ഹോം ഷോപ്പീ’ക്ക് തുടക്കമായി
ചക്കിട്ടപ്പാറ: ചക്കിട്ടപറ ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ ‘ഹോം ഷോപ്പീ’ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കുടുംബശ്രീകള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് ഈ കേന്ദ്രത്തില്‍ വിതരണത്തിനെത്തുക.
നമ്മുടെ നാട്ടില്‍ തന്നെ നിര്‍മ്മിച്ച വിഷരഹിതവും, ശുദ്ധവും മികച്ച ഗുണനിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും എന്നുള്ളതാണ് ഇവയുടെ പ്രത്യേകത. ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ബില്‍ഡിങ്ങിലാണ് ഷോപ്പീ പ്രവര്‍ത്തനം ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയ്യര്‍പേഴ്‌സണ്‍ ബിന്ദു വാത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ ചിപ്പി മനോജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭ പറ്റാനിക്കുന്നേല്‍, പഞ്ചായത്തംഗങ്ങളായ രാജേഷ് തറവട്ടത്ത്, ബിന്ദു സജി, ആലീസ് ടീച്ചര്‍, ചക്കിട്ടപാറ സഹകരണ ബേങ്ക് പ്രസിഡന്റ് പി.പി. രഘുനാദ് എന്നിവര്‍ സംസാരിച്ചു.