Tag: Chakittapara

Total 8 Posts

ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതീക്ഷയോടെ കുടുംബം

ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്നലെ രാത്രിയാണ് കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസ് എന്നയാളെ കാണാതായത്. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ പ്രദേശവാസികള്‍ തിരഞ്ഞിരുന്നു. എന്നാല്‍ കാണാതായതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍

പരിധിയില്‍ 2931 നിര്‍മ്മിതികള്‍; ചക്കിട്ടപാറയില്‍ ബഫര്‍സോണ്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തയായി

ചക്കിട്ടപാറ: പഞ്ചായയത്തില്‍ ബഫര്‍സോണ്‍ പരിധിയില്‍പ്പെടുന്ന നിര്‍മ്മിതികളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് അളന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2931 നിര്‍മ്മിതികളാണ് പരിധിയിലുള്ളത്. എട്ട് ദിവസം സമയമെടുത്താണ് സര്‍വേ പൂര്‍ത്തിയാക്കിയത്. എഞ്ചിനീയര്‍മാര്‍, വിവിധ ബിരുദധാരികള്‍ എന്നിവരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

വിഷരഹിത ഉല്‍പ്പന്നങ്ങള്‍ ഇനി വിരല്‍തുമ്പില്‍; ചക്കിട്ടപറ പഞ്ചായത്തില്‍ കുടുംബശ്രീ ‘ഹോം ഷോപ്പീ’ക്ക് തുടക്കമായി

ചക്കിട്ടപ്പാറ: ചക്കിട്ടപറ ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ ‘ഹോം ഷോപ്പീ’ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കുടുംബശ്രീകള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് ഈ കേന്ദ്രത്തില്‍ വിതരണത്തിനെത്തുക. നമ്മുടെ നാട്ടില്‍ തന്നെ നിര്‍മ്മിച്ച വിഷരഹിതവും, ശുദ്ധവും മികച്ച ഗുണനിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും എന്നുള്ളതാണ് ഇവയുടെ പ്രത്യേകത. ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ബില്‍ഡിങ്ങിലാണ് ഷോപ്പീ

തകർന്നത് കുട്ടികർഷകന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്, കാട്ടുപന്നിക്കൂട്ടം ചക്കിട്ടപ്പാറയിലെ ജോയലിന്റെ കപ്പത്തോട്ടം നശിപ്പിച്ചു

പേരാമ്പ്ര: പഠനത്തോടൊപ്പം കൃഷിയെയും സ്‌നേഹിച്ച ചക്കിട്ടപാറ സ്വദേശി ജോയലിന്റെ സ്വപ്‌നങ്ങളാണ് ഒറ്റ രാത്രി കൊണ്ട് കാട്ടുപന്നിക്കൂട്ടം തകര്‍ത്തെറിഞ്ഞ്. വിളവെടുക്കാനായ കപ്പയാണ് പന്നിക്കൂട്ടം കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. പ്രതിക്ഷയോടെ പരിപാലിച്ച് കൊണ്ടുവന്ന കൃഷി നശിപ്പിച്ചതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ധര്‍മ്മ സങ്കടത്തിലാണ് ജോയല്‍. ചക്കിട്ടപാറയിലെ നരിനടയില്‍ എഴുത്താണിക്കുന്നേല്‍ ഷാജു – ഷിജി ദമ്പതികളുടെ മകനാണ് ജോയല്‍.

പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി ചെറുവണ്ണുര്‍, കൂത്താളി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍; മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, കൂത്താളി

ചക്കിട്ടപാറയിൽ വനമിത്ര പദ്ധതി; ആദിവാസി വനിതകൾക്ക് തേനീച്ചക്കൂട് നൽകി

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ 33 ആദിവാസി വനിതകൾക്ക് തേനീച്ചക്കൂടും അനുബന്ധ ഉപകരണങ്ങളും നൽകി. പ്രസിഡന്റ് കെ സുനിൽ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്ര പദ്ധതിയുടെ ഭാഗമായി ഹോർട്ടികോർപിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനം പൂർത്തിയാക്കിയവർക്കാണ്‌ തേനീച്ചക്കൂട്‌ നൽകിയത്‌. സ്ഥിരം സമിതി അധ്യക്ഷൻ ഇ എം ശ്രീജിത്ത് അധ്യക്ഷനായി.

പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍; ചക്കിട്ടപ്പാറയില്‍ കറവപ്പശുക്കളെ വിതരണം ചെയ്തു

പേരാമ്പ്ര: സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച വനമിത്ര പദ്ധതിയുടെ ഭാഗമായുള്ള കറവപ്പശു വിതരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ രണ്ടാം ഘട്ട കറവപ്പശു വിതരണോത്ഘാടനം നിര്‍വഹിച്ചു. കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനും എസ് ടി

ചക്കിട്ടപാറയില്‍ കാട്ടുപന്നിയുടെ ആക്രമണം; പരിക്കേറ്റ ബിബിൻ ജോസിനു സാമ്പത്തിക സഹായം നല്‍കി പെരുവണ്ണാമൂഴി വനം ഉദ്യോഗസ്ഥർ

പേരാമ്പ്ര: കഴിഞ്ഞ ദിവസം ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് ചെമ്പനോട റോഡിൽ വെച്ച് പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആലംപാറ മേപ്പുറത്ത് ബിബിൻ ജോസിനു പ്രാഥമിക നീതി നടപ്പാക്കി പെരുവണ്ണാമൂഴി വനം ഉദ്യോഗസ്ഥർ. നിർധന കുടുംബത്തിൻ്റെ കഷ്ടതകൾ വാർത്തയിലൂടെ തിരിച്ചറിഞ്ഞു പെരുവണ്ണാമൂഴി ഡപ്യൂട്ടി റെയ്ഞ്ചർ കെ.ഷാജിവിൻ്റെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ വീട്ടിലെത്തി ബിബിനു 5000 രൂപ

error: Content is protected !!