വേനലില്‍ ദാഹമകറ്റാം; മുയിപ്പോത്ത് ടൗണില്‍ ‘കുടിനീര്‍ തെളിനീര്‍’ കുടിവെള്ളപദ്ധതിക്ക് തുടക്കമായി


ചെറുവണ്ണൂര്‍: കടുത്ത വേനലില്‍ ദാഹമകറ്റാന്‍ മുയിപ്പോത്ത് ടൗണില്‍ കുടിവെള്ള പദ്ധതി ഒരുക്കി മുയിപ്പോത്ത് ഗ്രാമം സാംസ്‌കാരികവേദി. ‘കുടിനീര്‍ തെളിനീര്‍’ എന്ന കുടിവെള്ളപദ്ധതി ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനംചെയ്തു.

ഗ്രാമം സാംസ്‌കാരികവേദി പ്രസിഡന്റ് വി അര്‍ജുന്‍ അധ്യക്ഷതവഹിച്ചു. വി.കെ ഗോപാലന്‍, എം.എം മനോജ്, ജയന്‍ കോറോത്ത്, എന്‍.എം ലത്തീഷ് കുമാര്‍, ഇ.പി ചന്ദ്രന്‍, എ.കെ ഷാജി, രാജീവന്‍ പുത്തൂര്‍ മീത്തല്‍ എന്നിവര്‍ സംസാരിച്ചു.