പേരാമ്പ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കുന്നു; സമയം, ബുക്കിങ് വിവരങ്ങള്‍ അറിയാം


പേരാമ്പ്ര: പേരാമ്പ്രക്കാർക്കിനി ബസുകൾ മാറിക്കയറാതെ തിരുവനന്തപുരത്തെത്താം. ജൂലെെ രണ്ടു മുതൽ മാനന്തവാടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തിരുവന്തപുരം വരെയാണ് സർവ്വീസുണ്ടായിരിക്കുക. കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡിലെക്സ് എയർ ബസാണ് പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് പോവുന്നത്. തിരുവനന്തപുരത്തു നിന്നു തിരിച്ചും കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ട്.

രാത്രി ഒമ്പത് മണിക്ക് മാനന്തവാടിയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് 10.15 -ന് പേരാമ്പ്രയിലെത്തും. പിറ്റേ ദിവസം രാവിലെ 7.50-നാണ് ബസ് തിരുവനന്തപുരത്തെത്തുക. വെള്ളമുണ്ട, നിരവിൽപ്പുഴ, തൊട്ടിൽപ്പാലം, കുറ്റ്യാടി, പേരാമ്പ്ര, കോഴിക്കോട്, തിരൂർ, പൊന്നാനി, ഗുരുവായൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തു നിന്ന് രാത്രി 7.15-ന് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം പുലർച്ചെ 4.50-ന് പേരാമ്പ്രയിലെത്തും. കുറ്റ്യാടി വഴി ആറ് മണിയോടെ മാനന്തവാടിയിലെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അത്യാവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോകുന്നവർക്ക് അവിടെ നിൽക്കാതെ ഒരു ദിവസംകൊണ്ട് പോയ കാര്യങ്ങൾ പൂർത്തിയാക്കി ഇനി കെ.എസ്.ആർ.ടിസിയിൽ മടങ്ങിവരാം.

നിലവിൽ പേരാമ്പ്ര മേഖലയിലുള്ളവർ ട്രെയിനുകളെയും കോഴിക്കോട് പോയി ബസുകൾ മാറികയറിയുമാണ് തിരുവനന്തപുരത്ത് പോകുന്നത്. കെ.എസ്.ആർ.ടിസിയുടെ പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ഈ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യേണ്ട ആർക്കും മുൻകൂട്ടി ബുക്ക് ചെയ്ത് സർവ്വീസ് പ്രയോജനപ്പെടുത്താം. ഓൺലൈൻ റിസർവേഷന് online.keralartc.com പ്രയോജനപ്പെടുത്താം. അല്ലാത്തവർക്ക് Ente KSRTC App വഴിയും സീറ്റുകൾ ബുക്ക് ചെയ്യാം.

🔴മാനന്തവാടി➡️ തിരുവനന്തപുരം
മാനന്തവാടി 09:00PM
വെള്ളമുണ്ട 09:20PM
നീരവിൽപ്പുഴ 09:30PM
തൊട്ടിൽപ്പാലം 09:50PM
പേരാമ്പ്ര 10:15 PM
കോഴിക്കോട് 11:15PM
പൊന്നാനി 12:40AM
ഗുരുവായൂർ 01:10AM
എറണാകുളം 03:05AM
തിരുവനന്തപുരം 07:50AM

🔵തിരുവനന്തപുരം➡️മാനന്തവാടി
തിരുവനന്തപുരം 07:15PM
കൊല്ലം 08:40PM
ആലപ്പുഴ 10:45PM
എറണാകുളം. 12:20AM
ഗുരുവായൂർ 01:55AM
പൊന്നാനി 02:20AM
കോഴിക്കോട് 04:10AM
പേരാമ്പ്ര 04:50AM
മാനന്തവാടി 06:05AM