വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ വടകരയിൽ എ.ഇ.ഒ ഓഫീസി ധർണ്ണ നടത്തി


വടകര: വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, ആറാം പ്രവർത്തി ദിനങ്ങളായ ശനിയാഴ്ചകൾ ഒഴിവാക്കുക, കുട്ടികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് സമയം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ നേതൃത്വതിൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ. എസ്.ടി.എ വടകര സബ്ജില്ല കമ്മറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മറ്റി അംഗം സി.സതീശൻ ഉദ്ഘാടനം ചെയ്തു.

പി.പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യുട്ടീവ് കമ്മറ്റി യംഗം വി.പി.സന്ദീപ്, ജില്ല കമ്മറ്റി അംഗങ്ങളായ കെ.രഞ്ചുമോൻ, കെ.അജിത എന്നിവർ സംസാരിച്ചു. സബ്ജില്ല സെക്രട്ടറി മിത്തു തിമോത്തി സ്വാഗതവും ട്രഷറർ എം.അനീഷ്കുമാർ നന്ദിയും പറഞ്ഞു.