കുറഞ്ഞ ചിലവില്‍ മനോഹരമായ യാത്രകള്‍; തൊട്ടില്‍പ്പാലത്ത് നിന്നും കൂടുതല്‍ യാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി


കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് നിന്നും കൂടുതല്‍ യാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. മലക്കപ്പാറ, നെല്ലിയാമ്പതി, സൈലന്റ് വാലി, ഗവി, പാലക്കയംതട്ട്, പൈതല്‍മല, കണ്ണൂര്‍ പറശ്ശിനിക്കടവ്, വയനാട്, കൊച്ചി നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ എന്നിങ്ങനെയുള്ള ഉല്ലാസയാത്രാ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനെല്ലാം പുറമെ വിവാഹം, പഠനയാത്രകള്‍, ശബരിമല യാത്ര, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്കും ബസുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745334409 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Description: KSRTC with more travel packages from Thotilpalam