പുതുമകളുമായി കെ.എസ്.ആർ.ടി.സി; പരിഷ്കരിച്ച ഓൺലൈൻ ബുക്കിംഗ് സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി


തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ് സുഗമമാക്കുന്നതിനായി പരിഷ്‌ക്കരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷന്റെയും പരിഷ്‌ക്കരിച്ച പതിപ്പ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്‌സൈറ്റും ENDE KSRTC NEO OPRS മൊബൈല്‍ ആപ്പുമാണ് പുറത്തിറക്കിയത്.

യാത്രക്കാര്‍ക്ക് എളുപ്പം മനസിലാകുന്ന തരത്തിലുള്ളതാണ് ഹോംപേജ്. യുപിഐ ആപ് വഴി വളരെ വേഗത്തില്‍ ടിക്കറ്റ് ലഭ്യമാകും.യാത്രചെയ്യേണ്ട സ്റ്റേഷനുകള്‍ കണ്ടെത്താനും സ്റ്റേഷനുകളിലേക്കുള്ള ബസുകള്‍ വേഗം തിരയാനും പുതിയ വെബ്‌സൈറ്റിലും ആപ്പുവഴിയും കഴിയും. മാന്‍ഡിസ് ടെക്നോളജിയാണ് പുതുക്കിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും തയ്യാറാക്കിയത്.

Summary: KSRTC with innovations; Revamped online booking site and mobile app launched