സൈഡ് സീറ്റ്, ചാറ്റല്‍മഴ, ഒപ്പം പ്രിയപ്പെട്ടവരും; കീശ കാലിയാകാതെ കെ.എസ്ആർടിസിയില്‍ യാത്ര പോയാലോ ?
പയ്യന്നൂർ: കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും വിവിധ വിനോദ യാത്രകൾ സംഘടിപ്പിക്കുന്നു. അതിരപ്പിള്ളി-വാഴച്ചാൽ ടൂർ ഡിസംബർ 14ന് രാത്രി പുറപ്പെട്ട് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 16ന് രാവിലെ തിരിച്ചെത്തും.
ഡിസംബർ 14 ന് പുറപ്പെടുന്ന വയനാട് ടൂറിൽ എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ്. രാവിലെ ആറ് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് രാത്രി 10.30 ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഭക്ഷണം ഉൾപ്പെടെ മറ്റ് ചിലവുകൾ യാത്രക്കാർ വഹിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745534123, 8075823384.
Description:KSRTC organizes various recreational trips from Payyannur