മാനന്താവാടി യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദം; കുറ്റ്യാടി വഴി മാനന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ ഫാസ്റ്റിന് തുടക്കമായി


കുറ്റ്യാടി: കുറ്റ്യാടി വഴി മാന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസിന് തുടക്കമായി. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നുമാണ് മാനന്തവാടിയിലേക്ക് ഓരോ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വീതം ആരംഭിച്ചിരിക്കുന്നത്.

ഗുരുവായൂരില്‍ നിന്നു വൈകുന്നേരം 4.30ന് പുറപ്പെടുന്ന ബസ് രാത്രി 10.30ന് മാനന്തവാടിയിലെത്തും. പത്തനംതിട്ട ഡിപ്പോയുടെ ബസ് രാവിലെ 6.30ന് പുറപ്പെടും. ആലപ്പുഴ, എറണാകുളം, ഗുരുവായൂര്‍, കോഴിക്കോട്, കുറ്റ്യാടി വഴി വൈകുന്നേരം ആറിന് മാനന്തവാടിയിലെത്തും.

വടക്കേ വയനാട് മേഖല ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനും കുറ്റ്യാടി മേഖല വികസന കമ്മിറ്റി അംഗങ്ങളായ ഫാ. വിനു കടത്തലക്കുന്നേല്‍, റോബി ജോസഫ് എന്നിവരും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ബസ് അനുവദിച്ചത്.