കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ തകര്‍ന്നു


കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.45ഓടെ പഴയ ജോയിന്റ് ആര്‍ടിഒ ഓഫീസിനു മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടിയസി മഹാരാജ ഗരുഡ വാഹനവും ഫോര്‍ ച്യൂണര്‍ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫോര്‍ച്ചുണര്‍ കാറിന്റെ മുന്‍ വശം തകര്‍ന്നു.

Description: KSRTC bus and car collide in Koyilandy; car damaged