തെരഞ്ഞെടുപ്പിനെ നേരിടാൻ ഐക്യത്തോടെ മുന്നോട്ട്; മുല്ലപ്പള്ളി രാമചന്ദ്രനെ കാണാൻ വടകരയിലെ വീട്ടിലെത്തി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ
വടകര: കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാൻ വടകരയിലെ വീട്ടില്ലെത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ആവിഷ്കരിക്കേണ്ട പദ്ധതികളെപറ്റിയും, സംഘടനാ തലത്തിൽ സ്വീകരിക്കേണ്ട ഒരുക്കങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കണ്ണൂരിൽ കോൺഗ്രസ് വിജയത്തിന് അടിത്തറ പാകിയ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ വികസന വിരോധത്തോടും അക്രമ രാഷ്ട്രീയത്തോടും സന്ധിയില്ലാത്ത പോരാട്ടം നടത്തിയിട്ടുള്ള മുൻകാല ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനവിരുദ്ധ സർക്കാരിനെതിരായ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും അദ്ദേഹം ഉറപ്പ് നൽകുകയും പോരാട്ടത്തിന് മുന്നിലുണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തതായി സുധാകരൻ പറഞ്ഞു.

കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Summary: Go forward unitedly to face the election; KPCC president K. Sudhakaran came to Vadakara’s house to meet Mullapally Ramachandran.