കുഞ്ഞിന് ജന്മം നല്‍കി 20ാം ദിവസം, തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍; കോഴിക്കോട് സ്വദേശിനിയായ നഴ്സ് സൗദിയില്‍ മരിച്ചു
റിയാദ്: തലച്ചോറിലെ രക്തസ്രാവത്തെ കോഴിക്കോട് സ്വദേശിനിയായ നഴ്സ് സൗദിയില്‍ മരിച്ചു. മാവൂര്‍ സ്വദേശിനി അസ്‌നയാണ് മരിച്ചത്. 29 വയസായിരുന്നു.
തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച അസ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മക്കയിലെ അല്‍നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
മക്ക മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സായിരുന്നു അസ്‌ന. ഇരുപത് ദിവസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മക്കളുടെ അമ്മയാണ് അസ്ന. ഭര്‍ത്താവ് മക്കയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ്.
ഉമ്മ ഖദീജ മക്കയില്‍ തന്നെയുണ്ട്. പിതാവ് പരേതനായ കൊടക്കാട്ടകത്ത് കോയക്കുട്ടി. മൃതദേഹം മക്കയില്‍ സംസ്‌ക്കരിക്കും.