കോഴിക്കോട്‌ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി നോക്കാം


കോഴിക്കോട്: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ ഓപ്പണ്‍ മുന്‍ഗണന വിഭാഗത്തിനായി സംവരണം ചെയ്ത ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കോസ്മറ്റോളജി) തസ്തികയില്‍ താത്കലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, പ്രസ്തുത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമുള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കോസ്മറ്റോളജി ട്രേഡില്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഗവണ്മെന്റ് /ഗവണ്മെന്റ് അംഗീകൃത പോളിടെക്നിക്കുകളില്‍ നിന്നുളള കോസ്മറ്റോളജി ട്രേഡിലുളള എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

പ്രായം: 19-44. ശമ്പളം: 37400 – 79000. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 31-നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 0495 2370179.

Description: Kozhikode Junior Instructor Recruitment; Let's see in detail