താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് അപകടം; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം


താമരശ്ശേരി: വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ്സ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് അപകടം. യാത്രക്കാരുമായി ചുരമിറങ്ങുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തിന്റെ ഏഴാം വളവിലായിരുന്നു സംഭവം.

മരത്തിനും ബിത്തിയിലും ഇടിച്ച ബസ്സ് പിന്‍ചക്രം ബിത്തിയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

പോലീസും ചുരം സംരക്ഷണ സമിതി എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. അപകടത്തെ തുടർന്ന് ചുരത്തില്‍ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു.