രാത്രി വരെ നീണ്ട പരിശോധന; ചാരായം വീട്ടിൽ സൂക്ഷിച്ചതിന് കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ യുവതി പിടിയിൽ; പിടികൂടിയത് 20 ലിറ്റർ ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും


കൊയിലാണ്ടി: വീട്ടിൽ വാറ്റ് ചാരായം സൂക്ഷിച്ചതിന് യുവതി പിടിയിൽ. കൊയിലാണ്ടി മന്ദമംഗലം സ്വദേശി പ്രീജയെയാണ് കൊയിലാണ്ടി എക്സൈസ് പിടികൂടിയത്. ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

ഇന്നലെ വൈകിട്ടാണ് എക്സൈസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ചാരായം വാറ്റി വ്യാപകമായി വിതരണം ചെയ്യുന്നതായി ഇവർക്കെതിരെ പരാതി ലഭിച്ചിരുന്നു. പരിശോധനയിൽ ഇരുപത് ലിറ്റർ ചാരായമാണ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

കന്നാസിലും പ്ലാസ്റ്റിക് കുപ്പികളിലുമായി സൂക്ഷിച്ച ചാരായത്തിന് പുറമെ പ്രീജയുടെ വീട്ടിൽ നിന്നും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാരായം നിറക്കുന്നതിനായി സൂക്ഷിച്ച അറുപതോളം കുപ്പികളും ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് സ്റ്റൗവും പിടികൂടിയിട്ടുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ ബിനുഗോപാൽ .ജി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ജയരാജൻ.കെ.എ, അജയകുമാർ, ബാബു.പി, സിവിൽ എക്സൈസ് ഓഫീസർമാരായ സോനേഷ് കുമാർ.കെ.ആർ, വിചിത്രൻ.സി.എം, ഷൈനി. ബി.എൻ, ശ്രീജില.എം.എ ഡ്രൈവർ മുബശ്ശിർ.വി.പി എന്നിവരും പങ്കെടുത്തു.

Summary: koyilandy mandamangalam resident was arrested by the excise for keeping arrack at home