പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂര്‍ സ്വദേശിക്ക് പത്തു വര്‍ഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി


കൊയിലാണ്ടി: പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് പത്തു വര്‍ഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.നടുവണ്ണൂര്‍, പൂനത്ത്, വായോറ മലയില്‍ വീട്ടില്‍ ബിജു (42)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2016ല്‍ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ അമ്മയുടെ വീടിനടുത്ത് കൂടെ നടന്നു പോയ കുട്ടിയെ പ്രതി വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് വിവരം സ്‌കൂള്‍ കൗണ്‍സിലറോഡ് പീഢന വിവരം പുറത്തു പറയുകയായിരുന്നു.

ഇതേ തുടര്‍ന്ന് ബാലുശ്ശേരി സ്റ്റേഷനില്‍ വിവരമറിയിക്കുകയും ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഡി വൈ എസ്പി ജയന്‍ ഡോമിനിക്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എം.കെ എന്നിവര്‍ ആണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.

Summary: Koyilandy Fast Track Special Court sentences Naduvannur native to ten years rigorous imprisonment and fine of Rs. 30,000 for sexually assaulting a 12-year-old girl