കൊയിലാണ്ടി എ.കെ.ജി ഫുട്‌ബോള്‍ മേള; ചെല്‍സി വെള്ളിപറമ്പിലിനെ പരാജയപ്പെടുത്തി ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി ഫൈനലില്‍


കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 43ആമത് എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ഫൈനലിൽ കടന്നു. ഇന്നലെ രാത്രി നടന്ന വാശിയേറിയ മത്സരത്തിൽ 2-1ന് ചെൽസി വെള്ളിപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്. ജനുവരി 26 ന് ഫൈനലിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ജ്ഞാനോദയം ചെറിയമങ്ങാടിനെ നേരിടും.

ഇന്നലെ രാത്രി നടന്ന U17 ടൂർണമെൻ്റ് സെമി ഫൈനലിൽ സെവൻ സ്പോർട്സ് കുന്ദമംഗലത്തിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സാക്ക് കല്ലായി ഫൈനലിൽ കടന്നു. ജനുവരി 25 ന് നടക്കുന്ന ഫൈനലിൽ സാക്ക് കല്ലായി, ബെയ്സ് കൊയിലാണ്ടിയെ നേരിടും.

 

ഇന്ന് പ്രാദേശിക ക്ലബുകളുടെ ടൂർണമെൻ്റിലെ ബി ഗ്രൂപ്പ് മത്സരങ്ങളാണ് നടക്കുന്നത്. ഏഴ് മത്സരങ്ങളാണ് ഇന്ന് നടക്കുക. വൈകീട്ട് 5 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. ബി ഗ്രൂപ്പ് ചാമ്പ്യൻമാരാകുന്ന ടീം ജനുവരി 25 ന് ഫൈനലിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായ ജ്ഞാനോദയം ചെറിയമങ്ങാടിനെ നേരിടും.

Description: Koyilandy AKG Football Fair; General Earth Movers Koyilandy in the finals