രാത്രി ഉറങ്ങാന്‍ കിടന്നു, രാവിലെ ചായ നല്കാന്‍ ചെന്നപ്പോള്‍ അനക്കമില്ല; കൊയിലാണ്ടി മാരാ മുറ്റം തെരുവില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവ് അന്തരിച്ചു
കൊയിലാണ്ടി: മാരമുറ്റം തെരു എളമകണ്ടി അര്‍ജുന്‍ അന്തരിച്ചു. മുപ്പത്തിയൊന്നു വയസ്സായിരുന്നു. ഇന്ന് രാവിലെ ചായ നല്‍കാനായി ചെന്നപ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്ന് ബന്ധു പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന അര്‍ജുന്‍ നാട്ടില്‍ അവധിക്ക് വന്നതായിരുന്നു. സഹോദരിയുടെ വിവാഹ നിശ്ചയത്തോടും ഭാര്യയുടെ പ്രസവം അടുത്തതും അനുബന്ധിച്ചു നാട്ടില്‍ നില്‍ക്കുകയായിരുന്നു യുവാവ്.
ഹൃദയാഘാതമാവാം മരണ കാരണമെന്നു സംശയിക്കുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. അതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടത്തിനായി കൊണ്ട് പോകും.
ഇ.കെ രവിയുടെയും സജിതയുടെയും മകനാണ്. സംഗീതയാണ് ഭാര്യ. സഹോദരി: ഡോ അഞ്ജുഷ.
summery: koyilandy a young marchant navy officer passed away