ഇരുന്നൂറോളം പേർക്ക് വിദ​ഗ്ദ പരിശോധന; ‘ജീവനം 24’ മെ​ഗാ മെഡിക്കൽ ക്യാമ്പുമായി കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രെസ്റ്റ്


കൂത്താളി:കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രെസ്റ്റ് , കോഴിക്കോട് സി എച്ച് സെന്റർ, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ കാരുണ്യ ഹൃദയാലയം എന്നിവർ സംയുക്തമായി ജീവനം 24 മെ​ഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൂത്താളി എ.യു.പി സ്കൂളിൽ നടന്ന ക്യാമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി ടി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. ട്രെസ്റ്റ് പ്രസിഡന്റ് ഇ ടി സത്യൻ അധ്യക്ഷത വഹിച്ചു.

ക്യാമ്പിന്റെ മുന്നോടിയായി സി.എച്ച് സെന്ററിന്റെയും പേരാമ്പ്ര സാലിൻസ് ഇന്സ്ടിട്യൂട്ടിന്റെയും സഹകരണത്തിൽ കൂത്താളി പഞ്ചായത്തിലെ പതിനഞ്ചിടങ്ങളിൽ രണ്ടായിരത്തോളം പേർക്ക് കിഡ്നിരോഗ പ്രാഥമിക നിർണ്ണയ പരിശോധനകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഈ പ്രാഥമിക പരിശോധനയിൽ നിന്ന് തെരഞ്ഞെടുത്ത ഇരുന്നുറോളം പേരാണ് മെഗാ ക്യാമ്പിൽ വിദ്ഗ്ദ്ധ ടെസ്റ്റിന് വിധേയമായത്. കാരുണ്യ ഹൃദയാലയം ചീഫ് ഡോക്ടർ ജി.ഗിരീഷിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധനയും ഹൃദ്രോഗ നിർണ്ണയവും.

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.നളിനി മുഖ്യാഥിതിയായി. ശ്രീവിലാസ് വിനോയ്, ബപ്പൻ കുട്ടി നടുവണ്ണൂർ, ടി.വി മുരളി, എ കെ ചന്ദ്രൻ,ഡോ.ജി ഗിരീഷ്, കെ ടി കുഞ്ഞമ്മദ്, ഉമ്മർ കോയ (കെഎംസിസി ) തറുവായ് ഹാജി, എൻ.നിജേഷ്, റഷീദ് ജയ്‌ഹിന്ദ്‌ ,പി കെ. നൗജിത്, കെ പി സുരേഷ് കുമാർ, മുഹമ്മദ് ലാൽ, ഇ. അമ്മദ് ഹാജി, സി കെ ശശികുമാർ, രാജൻ കുന്നത്ത് എന്നിവർ സംസാരിച്ചു.